Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deportation

Europe

അ​ഫ്ഗാ​ൻ കു​റ്റ​വാ​ളി​ക​ളെ നാ​ടു​ക​ട​ത്തു​ന്ന​ത് വി​പു​ലീ​ക​രി​ച്ച് ജ​ർ​മ​നി

ബെ​ർ​ലി​ൻ: ജ​ർമ​നി​യി​ൽ കൊ​ടും​കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട വി​ദേ​ശ പൗ​ര​ന്മാ​ർ​ക്കെ​തി​രേ ക​ടു​ത്ത ന​ട​പ​ടി​ക​ളു​മാ​യി ഫെ​ഡ​റ​ൽ സ​ർ​ക്കാ​ർ. ഗു​രു​ത​ര​മാ​യ ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ൾ, ല​ഹ​രി​ക്ക​ട​ത്ത്, വ​ധ​ശ്ര​മം തു​ട​ങ്ങി​യ കേ​സു​ക​ളി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട 13 അ​ഫ്ഗാ​ൻ പൗ​ര​ന്മാ​രെ പ്ര​ത്യേ​ക ചാ​ർ​ട്ട​ർ വി​മാ​ന​ത്തി​ൽ കാ​ബൂ​ളി​ലേ​ക്ക് നാ​ടു​ക​ട​ത്തി.

കു​റ്റ​വാ​ളി​ക​ളെ​യും രാ​ജ്യ​സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യാ​യ​വ​രെ​യും പു​റ​ത്താ​ക്കു​ന്ന ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ വി​പു​ലീ​ക​രി​ക്കു​മെ​ന്നും ഇ​നി​മു​ത​ൽ കാ​ബൂ​ളി​ലേ​ക്ക് തു​ട​ർ​ച്ച​യാ​യി ഡീ​പോ​ർ​ട്ടേ​ഷ​ൻ വി​മാ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്നും ഫെ​ഡ​റ​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​ല​ക്സാ​ണ്ട​ർ ഡോ​ബ്രി​ൻ​ഡ് പ്ര​ഖ്യാ​പി​ച്ചു.

നാ​ടു​ക​ട​ത്ത​പ്പെ​ട്ട 13 പേ​രി​ൽ 12 പേ​രും വി​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് ജ​ർ​മ​ൻ ജ​യി​ലു​ക​ളി​ൽ ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ച്ചു വ​രി​ക​യാ​യി​രു​ന്ന കൊ​ടും കു​റ്റ​വാ​ളി​ക​ളാ​ണ്. ശി​ക്ഷാ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ​തി​നെ​യും തു​ട​ർ​ന​ട​പ​ടി​ക​ളെ​യും തു​ട​ർ​ന്നാ​ണ് ഇ​വ​രെ തി​രി​കെ സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക് അ​യ​ച്ച​ത്.

കു​റ്റ​വാ​ളി​ക​ൾ​ക്ക് ന​മ്മു​ടെ രാ​ജ്യ​ത്ത് സ്ഥാ​ന​മി​ല്ല, അ​വ​ർ രാ​ജ്യം വി​ട്ടേ മ​തി​യാ​കൂ. നാ​ടു​ക​ട​ത്ത​ൽ പ്ര​ക്രി​യ​യെ ന​മ്മു​ടെ നി​യ​മ​വാ​ഴ്ച​യു​ടെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ഭാ​ഗ​മാ​ക്കി മാ​റ്റുമെന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

14 മാ​സ​ത്തി​നി​ടെ എ​ട്ടാ​മ​ത്തെ ചാ​ർ​ട്ട​ർ വി​മാ​നം

ക​ഴി​ഞ്ഞ 14 മാ​സ​ത്തി​നി​ടെ ജ​ർ​മ​നി​യി​ൽ നി​ന്ന് അ​ഫ്ഗാ​നി​സ്ഥാ​നി​ലേ​ക്ക് തി​രി​ക്കു​ന്ന എ​ട്ടാ​മ​ത്തെ വ​ലി​യ ചാ​ർ​ട്ട​ർ വി​മാ​ന​മാ​ണി​ത്. 2025 ജൂ​ലൈ 18ന് 81 ​കു​റ്റ​വാ​ളി​ക​ളു​മാ​യി ആ​ദ്യ വി​മാ​നം അ​യ​ച്ചു​കൊ​ണ്ട് തു​ട​ങ്ങി​യ ന​ട​പ​ടി​ക​ൾ ഈ ​വ​ർ​ഷം കൂ​ടു​ത​ൽ വേ​ഗ​ത്തി​ലാ​ക്കി.

2026 ഫെ​ബ്രു​വ​രി, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ലാ​യി 45 പേ​രെ​യും ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം 30, 31 പേ​രെ​യും നാ​ടു​ക​ട​ത്തി. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 25ന് 23 ​പേ​രെ​യും സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് 22 പേ​രെ​യും തി​രി​ച്ച​യ​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ൾ അ​ടു​ത്ത സം​ഘ​ത്തെ​യും ക​യ​റ്റി അ​യ​ച്ച​ത്.

11,400 പേ​ർ രാ​ജ്യം വി​ടേ​ണ്ട​വ​ർ

ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം 11,400 അ​ഫ്ഗാ​ൻ പൗ​ര​ന്മാ​രാ​ണ് നി​ല​വി​ൽ നി​യ​മ​പ​ര​മാ​യി ജ​ർ​മ​നി വി​ടേ​ണ്ട​വ​രു​ടെ പ​ട്ടി​ക​യി​ലു​ള്ള​ത്. ഇ​തി​ൽ 9,600 പേ​ർ​ക്ക് മാ​നു​ഷി​ക പ​രി​ഗ​ണ​ന​ക​ൾ മു​ൻ​നി​ർ​ത്തി​യു​ള്ള താ​ൽ​ക്കാ​ലി​ക ഇ​ള​വ് ല​ഭ്യ​മാ​ണ്.

എ​ന്നാ​ൽ യാ​തൊ​രു​വി​ധ സം​ര​ക്ഷ​ണ പ​ദ​വി​യു​മി​ല്ലാ​ത്ത ബാ​ക്കി 1,800 പേ​രി​ൽ വ​ലി​യൊ​രു പ​ങ്ക് ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​രോ സു​ര​ക്ഷാ ഭീ​ഷ​ണി​യു​ള്ള​വ​രോ ആ​ണെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വി​ല​യി​രു​ത്തു​ന്നു.

ഇ​ത്ത​ര​ക്കാ​രെ മു​ൻ​ഗ​ണ​നാ ക്ര​മ​ത്തി​ൽ വ​രും ആ​ഴ്ച​ക​ളി​ലും നാ​ടു​ക​ട​ത്താ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം. ലൈ​പ്സി​ഗ്/​ഹാ​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നാ​ണ് പു​തി​യ വി​മാ​ന​വും യാ​ത്ര തി​രി​ച്ച​ത്.

NRI

44 വ​ർ​ഷ​മാ​യി യു​എ​സി​ൽ ക​ഴി​യു​ന്ന കം​ബോ​ഡി​യ​ൻ സ്ത്രീ ​നാ​ടു​ക​ട​ത്ത​ൽ ഭീ​ഷ​ണി​യി​ൽ; പ്ര​തി​ഷേ​ധം ശ​ക്തം

ക​ലി​ഫോ​ർ​ണി​യ: 44 വ​ർ​ഷ​മാ​യി അ​മേ​രി​ക്ക​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ സി​തി എ​ന്ന 59 വയസുകാ​രി​യെ ഐ​സി​ഇ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റ് ചെ​യ്ത സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ദ​ക്ഷി​ണ ക​ലി​ഫോ​ർ​ണി​യ​യി​ൽ ശക്തമായ പ്ര​തി​ഷേ​ധം.

പ​തി​വ് ഇ​മി​ഗ്രേ​ഷ​ൻ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് എട്ട് പേ​ര​ക്കു​ട്ടി​ക​ളു​ടെ മു​ത്ത​ശ്ശി​യാ​യ ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. 1981ൽ ​കം​ബോ​ഡി​യ​യി​ൽ നി​ന്നാ​ണ് സി​തി അ​മേ​രി​ക്ക​യി​ൽ അ​ഭ​യാ​ർ​ഥി​യാ​യി എ​ത്തി​യ​ത്.

നി​ല​വി​ൽ അ​ഡെ​ലാ​ന്‍റോ​യി​ലെ ത​ട​ങ്ക​ൽ കേ​ന്ദ്ര​ത്തി​ൽ ക​ഴി​യു​ന്ന സി​തി ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദത്തി​ലാ​ണെ​ന്നും അ​വി​ടു​ത്തെ സാ​ഹ​ച​ര്യ​ങ്ങ​ൾ മോ​ശ​മാ​ണെ​ന്നും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ക്കു​ന്നു.

ഇ​വ​രെ ഉ​ട​ൻ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ഭി​ഭാ​ഷ​ക​ർ കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​ട്ടു​ണ്ട്. അ​മേ​രി​ക്ക​യി​ലെ ഏ​ഷ്യ​ൻ - ​അ​മേ​രി​ക്ക​ൻ സം​ഘ​ട​ന​ക​ൾ സി​തി​യു​ടെ മോ​ച​ന​ത്തി​നാ​യി ശ​ക്ത​മാ​യി രം​ഗ​ത്തു​ണ്ട്.

National

ഗോ​വ​യി​ലെ നി​ശാ ക്ല​ബ് അ​പ​ക​ടം; ലൂ​ത്ര സ​ഹോ​ദ​ര​ന്മാ​രെ ഇ​ന്ത്യ​യി​ലെ​ത്തി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഗോ​വ​യി​ലെ നി​ശാ ക്ല​ബി​ന് തീ​പി​ടി​ച്ച് 25 പേ​ര്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​ധാ​ന പ്ര​തി​ക​ളും ക്ല​ബ്ബു​ട​മ​ക​ളു​മാ​യ സ​ഹോ​ദ​ര​ങ്ങ​ള്‍ അ​റ​സ്റ്റി​ല്‍.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ താ​യ്‌​ല​ൻ​ഡി​ലേ​ക്ക് ക​ട​ന്നി​രു​ന്ന ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത് ഇ​ന്ത്യ​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രെ പി​ടി​കൂ​ടാ​ന്‍ ഇ​ന്‍റ​ർ പോ​ള്‍ ബ്ലൂ ​കോ​ര്‍​ണ​ര്‍ നോ​ട്ടീ​സ് പു​റ​പെ​ടു​വി​ച്ചി​രു​ന്നു.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ത​യ്‌​ല​ൻ‌​ഡി​ൽ എ​ത്തി ഇ​വ​രെ രാ​ജ്യ​ത്തേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു.

ഡി​സം​ബ​ര്‍ ആ​റി​ന് അ​ര്‍​ധ രാ​ത്രി 11ഓ​ടെ​യാ​ണ് ഗോ​വ പ​നാ​ജി​ക്ക് സ​മീ​പം അ​ർ​പോ​റ ഗ്രാ​മ​ത്തി​ലെ നി​ശാ ക്ല​ബി​ന് തീ​പി​ടി​ക്കു​ന്ന​ത്.

അ​പ​ക​ട​ത്തി​ല്‍ 25 പേ​ര്‍ മ​രി​ച്ചു. ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തെ​കു​റി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചി​രു​ന്നി​ല്ല എ​ന്ന് വ്യ​ക്ത​മാ​യ​ത്. ഇ​തോ​ടെ ഉ​ട​മ​ക​ളി​ലോ​രാ​ളെ​യും മാ​നേ​ജ​റെ​യും മ​റ്റ് നാ​ലു ജി​വ​ന​ക്കാ​രെ​യും അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.

Kerala

സൂരജ് ലാമയുടെ നാടുകടത്തൽ: രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശം

കൊ​​​ച്ചി: കു​​​വൈ​​​റ്റി​​​ല്‍നി​​​ന്നെ​​​ത്തി കാ​​​ണാ​​​താ​​​യ സൂ​​​ര​​​ജ് ലാ​​​മ​​​യു​​​ടെ നാ​​​ടു​​​ക​​​ട​​​ത്ത​​​ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ള്‍ ഹാ​​​ജ​​​രാ​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍ദേ​​​ശം. അ​​​റ​​​ബി ഭാ​​​ഷ​​​യി​​​ലു​​​ള്ള രേ​​​ഖ​​​യു​​​ടെ പ​​​രി​​​ഭാ​​​ഷ​​​യാ​​​ണു ഹാ​​​ജ​​​രാ​​​ക്കേ​​​ണ്ട​​​ത്.

ബം​​​ഗ​​​ളൂ​​​രു​​​വി​​​ല്‍ ഇ​​​റ​​​ങ്ങേ​​​ണ്ട​​​യാ​​​ള്‍ കൊ​​​ച്ചി​​​യി​​​ല്‍ എ​​​ത്താ​​​നു​​​ണ്ടാ​​​യ സാ​​​ഹ​​​ച​​​ര്യം സം​​​ബ​​​ന്ധി​​​ച്ച് ഇ​​​പ്പോ​​​ഴും അ​​​നി​​​ശ്ചി​​​ത​​​ത്വം തു​​​ട​​​രു​​​ന്ന​​​ത് അ​​​പ​​​മാ​​​ന​​​ക​​​ര​​​മാ​​​ണ്. കോ​​​ട​​​തി​​​യു​​​ടെ പ​​​ല ചോ​​​ദ്യ​​​ങ്ങ​​​ള്‍ക്കും ഉ​​​ത്ത​​​ര​​​മി​​​ല്ല.

ല​​​ഭി​​​ച്ച ഉ​​​ത്ത​​​ര​​​ങ്ങൾക്ക് വ്യക്തതയില്ലെന്നും കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. മ​​​ക​​​ന്‍ സാ​​​ന്‍റോ​​​ണ്‍ ലാ​​​മ ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യാ​​​ണ് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍, എം.​​​ബി. സ്‌​​​നേ​​​ഹ​​​ല​​​ത എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള​​​ത്.

Latest News

Corehub Up